Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abin Varkey

കെ.​പി. ശ​ശി​ക​ല സ​ദ്യ​യ്ക്കി​ട​യി​ലെ നാ​യ കാ​ഷ്ടം; നാ​ട് മു​ഴു​വ​ൻ നാ​റ്റി​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി

തി​രു​വ​ന​ന്ത​പു​രം: ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് ക്ഷേ​ത്ര​ത്തി​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം ആ​ല​പി​ച്ച​ത് വി​വാ​ദ​മാ​ക്കി​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ല​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ബി​ൻ വ​ർ​ക്കി.

കെ.​പി. ശ​ശി​ക​ല എ​ന്ന ഒ​റ്റ​യാ​ൾ നാ​ട് മു​ഴു​വ​ൻ നാ​റ്റി​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. തൂ​ശ​നി​ല​യി​ൽ 56 കൂ​ട്ടം ക​റി​യും ഒ​ഴി​ച്ചി​ട്ട് അ​തി​ന്‍റെ അ​റ്റ​ത്ത് അ​ൽ​പം നാ​യ കാ​ഷ്ടം വ​ച്ചാ​ൽ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. അ​താ​ണ് കേ​ര​ള​ത്തി​ലെ ഈ ​വ​ക ടീ​ച്ച​ർ​മാ​രു​ടെ അ​വ​സ്ഥ​യെ​ന്നും അ​ബി​ൻ വ​ർ​ക്കി വി​മ​ർ​ശി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു അ​ബി​ൻ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് ആ ​പാ​ട്ട് പാ​ടി​യ​തി​ൽ ക്ഷേ​ത്ര ക​മ്മി​റ്റി​ക്ക് കു​ഴ​പ്പ​മി​ല്ല, കേ​ട്ടി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കോ ജ​ന​ങ്ങ​ൾ​ക്കോ കു​ഴ​പ്പ​മി​ല്ല. കു​ത്തി​ത്തി​രി​പ്പ് മാ​ത്രം ഉ​ണ്ടാ​ക്കാ​ൻ നി​ൽ​ക്കു​ന്ന ചി​ല കോ​മ​ര​ങ്ങ​ൾ​ക്കാ​ണ് കു​ഴ​പ്പ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി പോ​സ്റ്റി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ആ​ദ്യ​മാ​യി ' പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക് ' എ​ന്ന പാ​ട്ട് ഗാ​ന​മേ​ള​യി​ൽ പാ​ടി കേ​ട്ട​ത് എ​ന്റെ നാ​ട്ടി​ലെ ഒ​രു പ​ള്ളി പെ​രു​ന്നാ​ളി​ന് ഗാ​ന​മേ​ള ന​ട​ന്ന​പ്പോ​ഴാ​ണ്. അ​ത് പോ​ലെ ' യി​സ്ര​യേ​ലി​ൻ നാ​ഥ​ന​യാ​യി വാ​ഴും ഏ​ക ദൈ​വം ' എ​ന്ന പാ​ട്ട് എ​ത്ര​യോ അ​മ്പ​ല​ങ്ങ​ളി​ലെ ഗാ​ന​മേ​ള​ക​ളി​ൽ ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. ഇ​വി​ടെ എ​ല്ലാ​യി​ട​ത്തും ' മാ​പ്പി​ള പാ​ട്ടു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഡാ​ൻ​സും ചെ​യ്തി​ട്ടു​മു​ണ്ട്.

ഇ​തി​പ്പോ പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്കും അ​മ്പ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്കും പാ​ട്ട് ഏ​ത് പാ​ട​ണം, പാ​ട്ട് ആ​ര് കേ​ൾ​ക്ക​ണം എ​ന്ന ച​ർ​ച്ച​യി​ലേ​ക്ക് പോ​കു​ന്ന​ത് ത​ന്നെ തെ​റ്റാ​ണ്. ന​ന്ദ​ഗോ​വി​ന്ദം ഭ​ജ​ൻ​സ് അ​വി​ടെ ഒ​രു പാ​ട്ട് പാ​ടി​യ​തി​ൽ അ​വി​ട​ത്തെ ക്ഷേ​ത്ര ക​മ്മി​റ്റി​ക്ക് കു​ഴ​പ്പ​മി​ല്ല, കേ​ട്ടി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കോ ജ​ന​ങ്ങ​ൾ​ക്കോ കു​ഴ​പ്പ​മി​ല്ല. പി​ന്നെ ആ​ർ​ക്കാ​ണ് കു​ഴ​പ്പം. കു​ത്തി​ത്തി​രി​പ്പ് മാ​ത്രം ഉ​ണ്ടാ​ക്കാ​ൻ നി​ൽ​ക്കു​ന്ന ചി​ല കോ​മ​ര​ങ്ങ​ൾ​ക്ക്.

ന​മ്മു​ടെ നാ​ട് ന​ല്ല മ​തേ​ത​രം ആ​യ ഒ​ന്നാ​ണ്. എ​ന്താ​യി​രു​ന്നു മ​തേ​ത​രം എ​ന്ന് ചോ​ദി​ച്ചാ​ൽ, 10 കൊ​ല്ലം മു​ൻ​പ് വ​രെ ന​മ്മു​ടെ നാ​ട് ഇ​ങ്ങ​നെ പാ​ട്ടി​ൽ മ​തം ഉ​ണ്ടെ​ന്നു​ള്ള കാ​ര്യം മ​ന​സ്സി​ൽ പോ​ലും ഓ​ർ​ത്തി​രു​ന്നി​ല്ല എ​ന്ന​ത് ത​ന്നെ​യാ​ണ്. പ​ക്ഷെ എ​ന്ത് പ​റ​യാ​ൻ ആ​ണ്. ന​ല്ല ഒ​ന്നാം ത​രം സ​ദ്യ തൂ​ശ​നി​ല​യി​ൽ വി​ള​മ്പി 56 കൂ​ട്ടം ക​റി​യും ഒ​ഴി​ച്ചി​ട്ട് അ​തി​ന്റെ അ​റ്റ​ത്ത് അ​ല്പം നാ​യ കാ​ഷ്ടം വ​ച്ചാ​ൽ എ​ന്താ​യി​രി​ക്കും അ​വ​സ്ഥ.

അ​താ​ണ് കേ​ര​ള​ത്തി​ലെ ഈ ​വ​ക ടീ​ച്ച​ർ​മാ​രു​ടെ അ​വ​സ്ഥ. സ​ദ്യ മു​ഴു​വ​ൻ നാ​റ്റി​ക്കും എ​ന്ന് പ​റ​ഞ്ഞ​ത് പോ​ലെ ഇ​വ​ർ ഒ​റ്റ ആ​ളി​നെ കൊ​ണ്ട് നാ​ട് മു​ഴു​വ​ൻ നാ​റ്റി​ക്കും.

Kerala

അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ; വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ൽ വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ക.

നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ അ​ബി​ൻ വ​ർ​ക്കി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​നെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും. ഒ​രു സ്ഥാ​നാ​ർഥിയേ​യും ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഇ​ത്ത​രം വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ജ​നം യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. അ​തി​ന്‍റെ സ്പി​രി​റ്റ് ക​ള​യു​ന്ന ഒ​രു സ​മീ​പ​ന​വും ആ​രി​ൽനി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ല്ലാ ത​ല​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ത്തി​യാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.

സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ൽ സ്വ​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യു​ള്ളൂ. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ജ​യി​ക്കു​ന്ന രാഷ്‌ട്രീ​യ കാ​ലാ​വ​സ്ഥ​യാ​ണു​ള്ള​ത്. സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ 16 മ​ണ്ഡ​ല​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടും; യു​വ പ്രാ​തി​നി​ധ്യ​ത്തി​ലു​റ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം. ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ യോ​ഗം ചേ​ർ​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16 സീ​റ്റു​ക​ൾ പാ​ർ​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ. ജ​നീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രും, ബി​നു ചു​ള്ളി​യി​ലി​നെ ചെ​ങ്ങ​ന്നൂ​രും, ആ​റ​ൻ​മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യെ​യും മ​ത്സ​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ കെ.​എം. അ​ഭി​ജി​ത്തി​നെ നാ​ദാ​പു​ര​ത്തോ കൊ​യി​ലാ​ണ്ടി​യി​ലോ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ജി​ൻ​ഷാ​ദ് ജി​ന്നാ​സി​നാ​യി അ​രൂ​ർ മ​ണ്ഡ​ല​വും ജോ​മോ​ൻ ജോ​സി​ന് തൃ​ക്ക​രി​പ്പൂ​രും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ജ​യ​ഘോ​ഷി​നെ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

Kerala

രാ​ഹു​ലി​നെ​തി​രെ ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് എ​ടു​ത്തി​ട്ടു​ണ്ട്: അ​ബി​ൻ വ​ർ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. നി​യ​മ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്കി​യി​ട്ടേ രാ​ഹു​ലി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മു​കേ​ഷി​നെ സി​പി​എം പു​റ​ത്താ​ക്കാ​ത്ത​തെ​ന്നും അ​ബി​ൻ ചോ​ദി​ച്ചു. പീ​ഡ​ന​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന മെ​ഷീ​നു​മാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഞ​ങ്ങ​ളെ ധാ​ർ​മി​ക​ത പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന​തെ​ന്നും അ​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ത്മ​കു​മാ​റി​നെ എ​ന്തു​കൊ​ണ്ട് പു​റ​ത്താ​ക്കു​ന്നി​ല്ല ഇ​പ്പോ​ഴും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മ​ല്ലേ അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം സ്വ​ർ​ണ​പ്പാ​ളി​യാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ഇ​ടു​ക്കി : യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മ​തി​യാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ല്ലെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. 2010ൽ ​ല​ഭി​ച്ച പ്ര​തി​നി​ധ്യം ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പ്രാ​തി​നി​ധ്യം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​കു​തി​യെ​ങ്കി​ലും പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​നി​ധ്യം തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ക​രു​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ബി​ൻ വ​ർ​ക്കി പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ചു.

Kerala

യൂ​ത്ത്കോ​ൺ​ഗ്ര​സ് സ്ഥാ​ന​ത്ത് നി​ന്നും ത​ന്നെ മാ​റ്റി​യ​ത് അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ; അ​ബി​ൻ വ​ർ​ക്കി വ​ള​രെ ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള നേ​താ​വ്: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത്നി​ന്നും മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട അ​ബി​ൻ വ​ർ​ക്കി​യെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

അ​ബി​ൻ വ​ർ​ക്കി വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള യു​വ നേ​താ​വാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന് വേ​ദ​ന ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ൾ ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​ണം.

അ​ബി​ൻ വ​ർ​ക്കി കൂ​ടു​ത​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട വ്യ​ക്തി​യാ​ണ്. പു​നഃ​സം​ഘ​ട​ന​യി​ൽ അ​ബി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം മാ​നി​ച്ചു വേ​ണ​മാ​യി​രു​ന്നു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ. പ​ക്ഷെ അ​ങ്ങ​നെ ഉ​ണ്ടാ​യി​ല്ല. നി​ല​വി​ൽ തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

അ​തേ​സ​മ‍​യം, യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​ന​ത്തു​നി​ന്ന് ത​ന്നെ മാ​റ്റി​യ​ത് അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

അ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഔ​ട്ട് സെ​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​പ്പോ​ൾ താ​ൻ ഒ​ന്നും പ​റ​ഞ്ഞി​ല്ല. അ​പ്പോ​ഴും പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു. പാ​ർ​ട്ടി തീ​രു​മാ​ന​മെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യാ​ണ് ശ​രി​യാ​യ രീ​തി.

പ​ക്ഷേ പ​റ​യാ​നു​ള്ള ഒ​രു ദി​വ​സം പ​റ​യും. പി​താ​വി​ന്‍റെ ഓ​ർ​മ ദി​വ​സ​മാ​ണ് ത​ന്നെ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്. അ​ന്ന് ത​നി​ക്കും വ​ള​രെ​യ​ധി​കം മാ​ന​സി​ക വി​ഷ​മം ഉ​ണ്ടാ​യി. ഒ​രു ചോ​ദ്യം പോ​ലും ചോ​ദി​ക്കാ​തെ​യാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ രാ​ജി​വ​ച്ച് ഒ​ഴി​യു​മാ​യി​രു​ന്നു എ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up